പശ്ചിമബംഗാളിൽ തേ​യി​ല ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം

fire, crime
  പ​ശ്ചി​മ​ബം​ഗാ​ളി​ലെ ന​ക്സ​ൽ​ബാ​രി​യി​ലെ കാ​ഞ്ച​ൻ​ജം​ഗ തേ​യി​ല ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ചു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മൂ​ന്നു യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.