തമിഴ്നാട് ഗവർണറെ നീക്കണമെന്നാവശ്യവുമായി രാഷ്ട്രപതിക്ക് കത്ത് നൽകി

tamilnad
 

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന ആവശ്യവുമായി ഡി എം കെ സഖ്യം രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി. ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചു വിളിക്കണമെന്നാണ് കത്തിലെ ആവശ്യം. സർക്കാരിൻറെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു, ബില്ലുകൾ ഒപ്പിടാതെ വെച്ച് താമസിപ്പിക്കുന്നു തുടങ്ങിയ പരാതികൾ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ബില്ലുകൾ വച്ച് താമസിപ്പിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോപണം. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കുന്ന സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും എല്ലാ പ്രവർത്തനങ്ങളിലും ഗവർണർ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തിലുള്ളത്.