സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കുന്നതിനും, ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിനുമുള്ള പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കി മണിപ്പൂർ നിയമസഭ. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ജനതാദൾ എംഎൽഎ കെ ജോയ്കിഷനാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
പുറത്തുനിന്നുള്ളവർ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറുന്നത് സംബന്ധിച്ച് ജെഡിയു എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. താഴ്വര ജില്ലകളിൽ നിന്നുള്ളവരെ മലനിരകളിൽ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ജനസംഖ്യ ഗണ്യമായി വർദ്ധിച്ചു.1971നും 2001നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനസംഖ്യ 153.3 ശതമാനമാണ് വർദ്ധിചത്ത 2002നും 2011നും ഇടയിൽ 250.9 ശതമാനത്തിൽ എത്തി. മ്യാൻമറുമായി മണിപ്പൂരിന് അന്താരാഷ്ട്ര അതിർത്തിയുണ്ട്.
Comments