മരിച്ചു പോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാൻ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമിച്ച യുവതിയെ അറസ്റ്റിൽ

delhi
മരിച്ചു പോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാനായി രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലി നല്‍കാനായിരുന്നു ശ്രമം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പിറ്റേന്ന് കുട്ടിയെ ബലി നല്‍കാനായിരുന്നു പദ്ധതിയെന്ന് യുവതി പൊലീസിനോടു സമ്മതിച്ചു. 

മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.