പതിനാറുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം പിടികൂടി

arrest

കിളികൊല്ലൂർ: പതിനാറുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം പിടികൂടി. മാമ്പുഴ കൊച്ചുവീട്ടിൽ മുക്കിന് സമീപം സുജിത്ത് ഭവനം വീട്ടിൽ എസ്. സുജിത്ത് (20) ആണ് പിടിയിലായത്. സാമൂഹിക മാധ്യമം വഴി പരിചയത്തിലായ പതിനാറുകാരിയോട് ഇയാൾ സ്​നേഹം നടിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ വിശ്വാസവും സ്​നേഹവും പിടിച്ച്പറ്റി. വീട്ടിൽ നിന്നും ട്യൂഷന് പോയ പോയ പെൺകുട്ടിയെ ഇയാൾ സ്​ക്കൂട്ടറിൽ കയറ്റികൊണ്ട് പോകുകയായിരുന്നു.

ബീച്ചുകളിലും മറ്റും പെൺകുട്ടിയുമായി കറങ്ങി നടന്ന ഇയാൾ പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാട്ടുകയും ചെയ്തു. ഇയാളെ മാമൂട് നിന്ന് പൊലീസ്​ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിൻറെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, കെ. ജയൻ, സക്കറിയ, എ.എസ്​.ഐ സി. സന്തോഷ് കുമാർ, സി.പി.ഒമാരായ പ്രശാന്ത്, അനീഷ് സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.