ഡൽഹിയിൽ പട്ടാപ്പകൽ മക്കളുടെ മുന്നിൽവെച്ച് യുവതി കുത്തേറ്റ് മരിച്ചു

dead body

ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ മക്കളുടെ മുന്നിൽവെച്ച് യുവതി കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സാഗർപൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

കുട്ടികളുമായി വീട്ടിലേക്ക് പോകുന്ന യുവതിയെ പ്രതി പിന്തുടരുന്നതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഉടൻ സംഭവ സ്ഥലത്ത് നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു. പ്രതി യുവതിയുടെ മുൻ അയൽവാസിയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ കൊലപാതകത്തിൻറെ പിന്നിലെ കാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.