സീ​റ്റ് ല​ഭി​ച്ചി​ല്ല; ജീ​വ​നൊ​ടു​ക്കാ​ൻ വൈദ്യുതി ട​വ​റി​ൽ ക​യ​റി എഎപി നേ​താ​വ്

  സീ​റ്റ് ല​ഭി​ച്ചി​ല്ല; ജീ​വ​നൊ​ടു​ക്കാ​ൻ വൈദ്യുതി ട​വ​റി​ൽ ക​യ​റി എഎപി നേ​താ​വ്
 


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ(​എം​സി​ഡി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആം ​ആ​ദ്മി കൗ​ൺ​സി​ല​ർ വൈ​ദ്യു​ത ട​വ​റി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഹ​സീ​ബ് ഉ​ൾ ഹ​സ​ൻ എ​ന്ന പ്രാ​ദേ​ശി​ക നേ​താ​വാ​ണ് ജീ​വ​നൊ​ടു​ക്ക​ൽ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ശാ​സ്ത്രി പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വൈ​ദ്യു​ത ട​വ​റി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഹ​സ​ൻ, ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് അ​നീ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞു. 
 
കാര്യം അന്വേഷിച്ചെത്തിയ നിരവധിപേര്‍ നിലത്തിറങ്ങാന്‍ നേതാവിനെ നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. വരാനിരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ താന്‍ ദേഷ്യത്തിലാണെന്നും ടിക്കറ്റ് തന്നില്ലെങ്കില്‍ താഴെയിറങ്ങില്ല എന്നുമായിരുന്നു കാരണംതിരക്കിയവരോടുള്ള മറുപടി.


സ്ഥാനാർഥിത്വം നല്‍കാതെ അവസാന നിമിഷത്തില്‍ പാര്‍ട്ടി തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസീബുല്‍ ഹസന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും പാർട്ടിയുടെ നിർദേശപ്രകാരം ഹാജരാക്കിയ അസ്സല്‍ രേഖകൾ തനിക്ക് തിരികെ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന ഹ​സ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ച്ചു.