ആധാറുമായി ബന്ധിപ്പിക്കുന്ന സമയപരിധി നീട്ടി

adhar
 2023 മാര്‍ച്ച് വരെ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ അടുത്തവര്‍ഷം മാര്‍ച്ച് കഴിഞ്ഞാല്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പില്‍ പറയുന്നത്.2022 മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്നായിരുന്നു പ്രത്യക്ഷനികുതി ബോര്‍ഡ് ഉത്തരവിട്ടിരുന്നത്. അല്ലാത്ത പക്ഷം ആയിരം രൂപ പിഴയായി ഈടാക്കുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യക്ഷനികുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ഈ വര്‍ഷം മാര്‍ച്ച് 31നകം ഇത് പൂര്‍ത്തിയാക്കണമെന്നതായിരുന്നു അവസാന നിര്‍ദേശം. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ വിവിധ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഇളവും അനുവദിച്ചു. എന്നാല്‍ പിഴ ഒടുക്കി ഇനിയും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.