നേതാക്കളുടെ പ്രവർത്തനം അവലോകനം ചെയ്യണം;കോൺഗ്രസ് സംസ്ഥാന ഘടകങ്ങളോട് റിപ്പോർട്ട് തേടി ഖാര്‍ഗെ

mallikarjun
 ദില്ലി:കോൺഗ്രസ് സംസ്ഥാന ഘടകങ്ങളോട് പ്രവർത്തന റിപ്പോർട്ട് തേടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോടാണ് .കഴിഞ്ഞ 5 വർഷത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത് .

പുതിയ അധ്യക്ഷന് രാഷ്ട്രീയ ഉപദേഷ്ടാവായി ആരെത്തുമെന്നതും നിര്‍ണ്ണായകമാണ്. ഉദയ് പൂര്‍ ചിന്തന്‍ ശിബിര തീരുമാനമനുസരിച്ച്  മാറ്റത്തിനാണ് പണിക്കാണ് പാര്‍ട്ടി തീരുമാനം. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക്  കീഴില്‍ സംഘടന ജനറല്‍ സെക്രട്ടറിയായി പുതിയ ആളെത്തും. വടക്കേന്ത്യയില്‍ നിന്നുള്ള നേതാവിനെ  പരിഗണിക്കണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്.പുതിയ പ്രവര്‍ത്തക സമിതിയിലുണ്ടാകുമെങ്കിലും  സംഘടന ജനറല്‍ സെക്രട്ടറിയായി വീണ്ടും  കെ സി വേണുഗോപാല്‍ എത്തിയേക്കില്ല.സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവില്‍  സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍  തുടരുന്നത്.