കള്ളപ്പണം വെളുപ്പിക്കൽ കേസ് ;നടി ജാക്വലിൻ ഫെർണാണ്ടസിന് ജാമ്യം

jacqline
 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യതുകയിൽ ഒരു ജാമ്യവും നൽകിയ ശേഷമാണ് ഫെർണാണ്ടസിന് ജാമ്യം നൽകിയത് . ചൊവ്വാഴ്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ജാക്വലിൻ ഡൽഹി പട്യാല ഹൗസ് കോടതിയിൽ എത്തിയിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വിലിന്‍ അന്വേഷണം നേരിടുന്നത്.സുകേഷ് ചന്ദ്രശേഖര്‍ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നല്‍കിയത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുന്നത്.