ആദിത്യ താക്കറെയേയോ പിതാവിനെയോ ഭയപ്പെടുന്നില്ല;50 എംഎൽഎമാരെ മൂക്കിൻ തുമ്പത്ത് നിന്ന് പൊക്കിയാണ് സർക്കാർ രൂപീകരിച്ചത്; ഒരു തീപ്പെട്ടി പോലും ഉരച്ചില്ല

thakkacrey
 32കാരനെ ബിജെപിയും സർക്കാറും ഭയക്കുന്നുവെന്ന ആദിത്യ താക്കറെയുടെ പരാമർശത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും രം​ഗത്ത്. ആദിത്യ താക്കറെയേയോ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.മഹാരാഷ്ട്ര സർക്കാർ ആദിത്യയുടെ പിതാവായ ഉദ്ധവിനെപ്പോലും ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ  പറഞ്ഞു.

''ആദിത്യ താക്കറെയുടെ പിതാവിനെപ്പോലും ഞങ്ങൾ ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയിലെ 50 എംഎൽഎമാരെ അദ്ദേഹത്തിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് പൊക്കിയാണ് ഞങ്ങൾ സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്. മുംബൈ കത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, പക്ഷേ ഒരു തീപ്പെട്ടി പോലും ഉരച്ചില്ല''എന്നും ഫഡ്‌നവിസ് പറഞ്ഞു.

 നിയമസഭ സമ്മേളനം പിരിഞ്ഞശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ശ്രീ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.