പ്രതി ശങ്കര്‍ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയര്‍ ഇന്ത്യ

sankar mizra
 


ന്യൂ ഡല്‍ഹി:  ന്യൂയോര്‍ക്ക് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച കേസില്‍ പ്രതി ശങ്കര്‍ മിശ്രയുടെ യാത്രാവിലക്ക് നീട്ടി എയര്‍ ഇന്ത്യ. നാല് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. നേരത്തെ ഒരുമാസത്തേക്കായിരുന്നു പ്രതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

നവംബര്‍ 26നാണ് ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ശങ്കര് മിശ്ര ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. നടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറം ലോകമറിയുന്നത്.