വി​മാ​ന​ത്തി​ൽ സ്ത്രീ​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വം: ശ​ങ്ക​ർ മി​ശ്ര ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ

Air India urination case-Shankar Mishra Judicial custody
 

ബം​ഗ​ളൂ​രു: എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ സ്ത്രീ​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി ശ​ങ്ക​ർ മി​ശ്ര​യെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് മി​ശ്ര​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്.

മി​ശ്ര​യു​ടെ ജാ​മ്യാ​പേ​ക്ഷ അ​ടു​ത്ത ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. പ്ര​തി​യെ മൂ​ന്നു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​വ​ദി​ച്ചി​ല്ല. മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ര​ണ്ട് പൈ​ല​റ്റു​മാ​രെ​യും മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യും മി​ശ്ര വി​ളി​ച്ചി​രു​ന്നു​വെ​ന്നും അ​വ​രെ​യും ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ശ​ങ്ക​ർ മി​ശ്ര​യെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നവരാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. മൂത്രമൊഴിച്ചശേഷം ‘താൻ പെട്ടു’ എന്നു സഹയാത്രികനോട് പ്രതി ശങ്കർ മിശ്ര പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്.

നവംബര്‍ 28, 30, ഡിസംബര്‍ 4 തീയതികളില്‍ പരാതിക്കാരിക്ക് ശങ്കർ മിശ്ര വാട്സാപ് സന്ദേശം അയച്ചിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും പരാതിക്കാരിയുടെ മകള്‍ അത് തിരിച്ച് നല്‍കി. വിമാന ടിക്കറ്റിന്‍റെ പണം തിരികെ നല്‍കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും കുറച്ചു പണം മാത്രമാണ് എയര്‍ ഇന്ത്യ നല്‍കിയത്. ശങ്കര്‍ മിശ്ര അമിത മദ്യലഹരിയിലായിരുന്നു. ‘ആകെ കുഴഞ്ഞ മട്ടിലായിരുന്നു’ പെരുമാറിയിരുന്നത്. ഉച്ചഭക്ഷണ സമയത്ത് 4 തവണ വിസ്കി കഴിച്ചു. എന്നാല്‍ അതിന് മുന്‍പും മദ്യപിച്ചിരുന്നിരിക്കണമെന്ന് സഹയാത്രികാര്‍ ചൂണ്ടിക്കാട്ടുന്നു.

  
സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ മിശ്രയ്ക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. മിശ്രയുടെയും ഭാര്യയുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒാഫ് ആണ്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷണത്തിലായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഒരിടത്ത് ഉപയോഗിച്ചത് പൊലീസിന് തുമ്പായി. മിശ്രയുടെ പിതാവ് ശ്യാം, സഹപ്രവര്‍ത്തകര്‍ എന്നിവരെ ചോദ്യം ചെയ്തു. എയര്‍ ഇന്ത്യയുടെ നാല് ജീവനക്കാരുടെ മൊഴിയെടുത്തു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനത്തിന്‍റെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റായിരുന്നു മിശ്ര. കഴിഞ്ഞ ദിവസം ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.