ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം: സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്

ff
 

ഡൽഹിയിലെ അന്തരീക്ഷ  മലിനീകരണം ഗുരുതര നിലയിലായതോടെ ഡൽഹിയിൽ സ്കൂൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്കൂളുകളാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

എട്ടുവരെയുള്ള ക്ലാസുകൾ ചൊവ്വാഴ്ച വരെ ഓൺലൈനിൽ നടത്താനാണ് ഔദ്യോഗിക നിർദേശം. ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ സാധ്യമെങ്കിൽ പരമാവധി ഓൺലൈനിലാക്കണമെന്നും നിർദേശമുണ്ട്. ക്ലാസിന് പുറത്തുള്ള സ്പോർട്സും യോഗങ്ങളും പൂർണമായും വിലക്കിയിട്ടുണ്ട്.

ഡൽഹിക്ക് സമീപമുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശ് ജില്ലയുടെ ഭാഗങ്ങളായ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കനത്ത പുക മൂടിയതോടെ വായു ഗുണനിലവാര സൂചിക ഗുരുതരമായ നിലയിലാണ്. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും പ്രതിദിന വായുഗുണനിലവാരം അപകടകരമായ നിലയില്‍ തുടരുകയാണ്.