വായു മലിനീകരണം ;പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി

google news
air pollution
 


ദില്ലി : ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അസാധാരണമാംവിധം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രൈമറി സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഉത്തരവിടുകയും സ്വകാര്യ ഓഫീസുകളും ഈ രീതി പിന്തുടരാൻ നിർദേശമുണ്ട്.

ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക  431 ആയിരുന്നെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന ഏജന്‍സി പറയുന്നു. ഡല്‍ഹിയുടെ സമീപ നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമായിരുന്നു നോയിഡയില്‍ 529, ഗുരുഗ്രാമില്‍ 478, ഗാസിയാബാദില്‍ 446, ഫരീദാബാദില്‍ 463 എന്നിങ്ങനെയാണ് AQI രേഖപ്പെടുത്തിയിരിക്കുന്നത്.ദേശീയ തലസ്ഥാന മേഖലയില്‍ വായു ഗുണനിലവാരം മോശമായത് കണക്കിലെടുത്ത് നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും എല്ലാ സ്‌കൂളുകളും 8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 8 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. സ്പോര്‍ട്സുള്‍പ്പെടെയുളള എല്ലാ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളും എല്ലാ സ്‌കൂളുകളിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

Tags