ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

joshimat
 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോശിമഠ് മുഴുവനായും ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആര്‍ഒ. 2022 ഡിസംബര്‍ 27നും 2023 ജനുവരി 8നും ഇടയില്‍ 5.4 സെന്റീമീറ്ററാണ് താഴ്ചയുണ്ടായത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗത കൂടിയതായും ഐഎസ്ആര്‍ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍.

കഴിഞ്ഞ പത്തുമാസത്തിനിടെ 14.4 സെന്റിമീറ്റര്‍ ഭൂമിയാണ് ഇടിഞ്ഞു താഴ്ന്നത്. ഐഎസ്ആര്‍ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം, ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കാര്‍ട്ടോസാറ്റ് -2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.