എല്ലാം ശാന്തം ; ഈഡിയുടെ ഓഫീസ് വിട്ടിറങ്ങി സോണിയ

sonia
 നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇഡി ഓഫീസ് വിട്ടു. കേസിൽ ഇനി ഹാജരാകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ല. മൂന്ന് തവണയാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂർണ്ണമായി സഹകരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ ഇന്നും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിൽ കോൺഗ്രസ് എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. തുടർന്ന്  66 കോൺഗ്രസ് എംപിമാരെ കസ്റ്റഡിയിലെടുത്തിരുന്നു. എഐസിസി അസ്ഥാനത്തും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. 

ചൊവ്വാഴ്ച സോണിയാ ഗാന്ധിയെ ഇഡി ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം ഏഴ് വരെ നീണ്ടു.