മൂവായിരം പേർക്ക് നിയമനം;അഗ്നിപഥ് രജിസ്ട്രേഷൻ ഇന്ന് മുതൽ
Fri, 24 Jun 2022
വ്യോമസേനയിലേക്ക് അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് മുതൽ ചെയ്യാം . രാവിലെ 10 മണിയോടെ ഓൺലൈനിൽ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാവുന്നതാണ്. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും.
ഈ വർഷം വ്യോമസേനയിലേക്ക് മൂവായിരം പേർക്കാണ് നിയമനം. indianairforce.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെയാണ് തുടങ്ങുക.അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ.
അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും.അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഒരു റാങ്ക് ഒരു പെൻഷന് പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്കാനാണ് കേന്ദ്ര സർക്കാര് തീരുമാനം.