പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം

encounter at shopian in kashmir troops killed two terrorists   indian army

ദില്ലി: ഇന്നലെ പുൽവാമയിൽ(pulwama) ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ(terrorist)  വധിച്ചതായി(killed) സൈന്യം. അൽ ബദർ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് തോക്കുകളും കണ്ടെടുത്തു. ഈ വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന കുടിയേറ്റ തൊഴിലാളികൾ ക്കെതിരായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടായിരുന്നു

24ന് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീരിലെ മിർഹാമയിൽ 23ാം തിയതി ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. പൊലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. ജമ്മുവിലെ സുരക്ഷ വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതലെ യോഗം ചേർന്നിരുന്നു. 

പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിന് നേരെയും ആക്രമണം നടന്നിരുന്നു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം വധിച്ചു.