കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയൽ ചുമതലയേറ്റു

arun goyal
 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയൽ ചുമതലയേറ്റു. 2027 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടരും. ഇന്ന് രാവിലെയാണ് ഗോയൽ ചുമതലയേറ്റതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലിൽ അംഗമായി.

ആറ് വർഷമോ 65 വയസ്സ് തികയുന്ന വരെയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാലാവധി. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അരുൺ ഗോയൽ. ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിമരിച്ച ഒഴിവിൽ രാജീവ് മുകാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞു കിടക്കുകയാണ്.