ഡല്‍ഹിയെ മനോഹരമാക്കും,അഴിമതി അവസാനിപ്പിക്കും;10 ഉറപ്പുകള്‍ നല്‍കി അരവിന്ദ് കെജ്രിവാള്‍

kejariwal

ഡൽഹിയിലെ എംസിഡി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ജനങ്ങള്‍ക്ക് 10 ഉറപ്പുകള്‍ നല്‍കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി  കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയെ മനോഹരമാക്കുക, മാലിന്യക്കൂമ്പാരങ്ങള്‍ തുടച്ചുനീക്കുക തുടങ്ങിയ വാഗ്ദാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

 ഡല്‍ഹിയെ മനോഹരമാക്കും. ഡല്‍ഹിയെ മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് മോചിപ്പിക്കും. ഇനി ഡല്‍ഹിയില്‍ മാലിന്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ലണ്ടനിലെ ടോക്കിയോയില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ മാലിന്യ സംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കൂടാതെ ശുചീകരണത്തിനുള്ള സംവിധാനവും ഒരുക്കും.

അഴിമതി അവസാനിപ്പിക്കും. ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ കൈമാറുന്ന പ്രക്രിയ ഓണ്‍ലൈനായിരിക്കും. വിവിധ ലൈസന്‍സുകള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ പണം നല്‍കുന്നത് നിര്‍ത്തും. വീട് നിര്‍മാണത്തിന് നിയമങ്ങള്‍ കൊണ്ടുവരും. ബ്ലാക്ക് മെയിലിംഗ് അവസാനിപ്പിക്കും,പാര്‍ക്കിങ്ങ് ക്രമീകരിക്കും. ഒരു മികച്ച പ്ലാന്‍ ഉണ്ടാക്കും,അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കും,തെരുവുകള്‍ ശരിയാക്കും,മുനിസിപ്പല്‍ റോഡുകള്‍ നന്നാക്കും,മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂളുകളും ആശുപത്രികളും മികച്ചതാക്കും,പാര്‍ക്കുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തും,കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. ഏഴാം ശമ്പളക്കമ്മിഷന്‍ പ്രകാരമുള്ള ശമ്പളം ലഭ്യമാക്കും, വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ എളുപ്പമാക്കും, എല്ലാത്തരം ഫീസുകളും ഒഴിവാക്കും, പോലീസ്രാജ് അവസാനിപ്പിച്ച് സീല്‍ ചെയ്ത കടകള്‍ തുറക്കുംവഴിയോര കച്ചവടക്കാര്‍ക്കായി വെന്‍ഡിംഗ് സോണുകള്‍ സൃഷ്ടിക്കും, റിക്കവറി രാജ് അവസാനിക്കും എന്നിവയാണ് കെജ്‌രിവാൾ നൽകിയ വാഗ്‌ദാനങ്ങൾ.