'നിർദ്ദേശം അനുസരിച്ചു..'; യുപി യിൽ ആരാധാനാലയങ്ങളിൽ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു

d
 

ലക്‌നൗ: യുപി  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. തുടർച്ചയായി വരുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനായി വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്ന്  യോഗി ആദിത്യനാഥ് നിർദേശം നൽകിയിരിക്കുന്നത്. 

പരമ്പരാഗത മതഘോഷ യാത്രകൾ അല്ലാതെ ഘോഷയാത്രകൾക്ക് അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോ​ഗത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായിരിന്നു.