രാഹുൽ ഗാന്ധിയെ കാണാൻ സദ്ദാം ഹുസൈനെ പോലെ;പരിഹാസവുമായി അസം മുഖ്യമന്ത്രി

raga
 

രാഹുൽ ഗാന്ധിയെ  കാണാൻ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പോലെയുണ്ടെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ.  നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തിനിടെയാണ് ഹിമന്തയുടെ പരിഹാസം.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും അസം മുഖ്യമന്ത്രി പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുലിന്റെ സന്ദര്‍ശനമെന്നായിരുന്നു പരിഹാസം. 

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിന് പോലും എത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രം രാഹുൽ പോകുന്നത്പരാജയഭീതി മൂലമാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പണം നല്‍കിയിട്ടാണെന്നും ഹിമന്ത ആരോപിച്ചു.