ബിബിസി ഡോക്യുമെന്ററി പരാമര്‍ശം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചു

anil antony
 

ന്യൂ ഡല്‍ഹി: ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവെച്ചത്.

കെപിസിസി പ്രസിഡന്റ കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി പദവികള്‍ ഒഴിയുന്നതായി അനില്‍  അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരെന്ന് അനില്‍ ട്വീറ്റ് ചെയ്തു. തന്നോട് പ്രതികരിച്ചവര്‍ കാപട്യക്കാരെന്നും, യോഗ്യതയെക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനമെന്നും അനില്‍ ആന്റണി പറഞ്ഞു.