തമിഴ്നാട്ടിൽ നിരോധിത കേരള ലോട്ടറി വിറ്റു; ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

kerala lottery 29/5
 

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിരോധിത കേരള ലോട്ടറി വിറ്റതിന് ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി ജില്ലാ യുവജന വിഭാഗം സെക്രട്ടറി സബർപാലൻ എന്നയാളാണ് അറസ്റ്റിലായത്. 
 
രാവിലെ പട്രോളിങ്ങിനിടെയാണ് ഇയാൾ കേരള ലോട്ടറി വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. നിരോധിത ടിക്കറ്റുകൾ നഗരത്തിലെ രാംനഗർ മേഖലയിയാണ് ഇയാൾ വിറ്റിരുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേരള സർക്കാർ പുറത്തിറക്കുന്ന എല്ലാ ലോട്ടറികളുടെയും വിൽപന 2003ൽ തമിഴ്‌നാട് സർക്കാർ നിരോധിച്ചിരുന്നു.