ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്നത് തേജസ്വി സൂര്യയെന്ന് ദൃക്സാക്ഷി; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

Tejasvi
 

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയെന്ന് ദൃക്സാക്ഷി പറഞ്ഞതായി റിപ്പോർട്ട്. സംഭവത്തില്‍ തേജസ്വി സൂര്യ മാപ്പ് പറഞ്ഞെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി.

ബിജെപി ബെംഗളൂരു സൗത് ലോക്സഭാ എം.പി.യാണ് തേജസ്വി സൂര്യ. തേജസ്വി സൂര്യക്കൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരൻ വാതിൽ തുറന്നതിനെ തുടർന്ന് വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകിയിരുന്നു.
 

2022 ഡിസംബർ 10ന് ചെന്നൈ - ട്രിച്ചി ഇന്‍ഡിഗോ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതിലാണ് തുറന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എ​മ​ര്‍​ജ​ന്‍​സി ഡോ​റി​ന് തൊ​ട്ട​ടു​ത്തി​രു​ന്ന യാ​ത്ര​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ങ്ങ​നെ​യാ​ണ് ഇ​ത് തു​റ​ക്കേ​ണ്ട​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍ എം​പി​യോ​ട് വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എം​പി വാ​തി​ല്‍ തു​റ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. ഇ​ത് അ​ബ​ദ്ധ​ത്തി​ല്‍ സം​ഭ​വി​ച്ച​താ​ണെ​ന്നും ത​ന്‍റെ കൈ ​ത​ട്ടി​യാ​ണ് വാ​തി​ല്‍ തു​റ​ന്ന​തെ​ന്നും എം​പി ഇ​ന്‍​ഡി​ഗോ​യ്ക്ക് എ​ഴു​തി ന​ല്‍​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. എംപി എമര്‍ജന്‍സി എക്‌സിറ്റ് വലിച്ച് തുറന്നതിന് പിന്നാലെ എല്ലാവരെയും വിമാനത്തില്‍ നിന്ന് ഇറക്കി ഒരു ബസിലേക്ക് മാറ്റിയെന്നും യാത്രക്കാരന്‍ പറഞ്ഞു. 

ഇന്‍ഡിഗോ അധികൃതരും സിഐഎസ്എഫും സംഭവ സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം പറന്നത്. തേജസ്വി സൂര്യ രേഖാമൂലം മാപ്പ് പറഞ്ഞെന്നും ഇന്‍ഡിഗോ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇതുവരെ ഇന്‍ഡിഗോ തയ്യാറായിട്ടില്ല.

ക്ഷമാപണത്തിന് ശേഷം തേജസ്വി സൂര്യയെ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തെ മറ്റൊരു സീറ്റിലേക്ക് മാറ്റിയെന്നാണ് വിമാനത്തിലുണ്ടായിരുന്നവര്‍ പറയുന്നത്- "എംപിയെ എമർജൻസി എക്സിറ്റിന് സമീപമുള്ള സീറ്റില്‍ നിന്ന് മാറ്റി. പിന്നിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എം.പിക്കൊപ്പം തമിഴ്‌നാട് ബി.ജെ.പി പ്രസിഡൻറ് കെ.അണ്ണാമലൈയും ഉണ്ടായിരുന്നു"- യാത്രക്കാരൻ പറഞ്ഞു.