ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തില്‍ എത്താന്‍ ബിജെപി നടത്തുന്ന ശ്രെമങ്ങൾക്ക് ഫലം കണ്ടാൽ ഭൂപേന്ദ്ര പട്ടേലായിരിക്കും അടുത്ത മുഖ്യമന്ത്രി.
2021 സെപ്തംബറിലാണ് വിജയ് രൂപാണിക്ക് പകരം ഭൂപേന്ദ്ര പട്ടേല്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലേക്കെത്തിയത്. ഘട്ലോദിയ മണ്ഡലത്തില്‍ നിന്നുളള ആദ്യത്തെ എംഎല്‍എ ആയിരുന്നു അദ്ദേഹം. ഘട്ലോദിയയില്‍ നിന്ന് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാധ്വിയായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അറിയിച്ചു.