ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്;തൂക്കുപാല ദുരന്തത്തിൽ മോർബി എംഎല്‍എക്ക് ഇത്തവണ സീറ്റില്ല

bjp
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി .84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക  പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും.സിറ്റിംഗ് സീറ്റ് തന്നെയാണിത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്കും സീറ്റുണ്ട്. .ജാംനഗർ നോർത്തിൽ നിന്ന് അവര്‍ മത്സരിക്കും.

തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ ബ്രിജേഷ് മെർജയ്ക്ക് ഇത്തവണ സീറ്റില്ല. തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു മെർജ. 8ഹാർദ്ദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും.കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്‍വൻ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നൽകി.വിജയ് രൂപാണി ,നിതിൻ പട്ടേൽ എന്നീവർക്കും  ഇത്തവണ സീററ് കിട്ടിയില്ല