ബിജെപി നേതാവ് അജ്ഞാത വെടിയേറ്റ് മരിച്ചു

gun
 

ബിഹാർ:ബിഹാറിൽ ജില്ലാ പരിഷത്ത് അംഗവും ബിജെപിനേതാവുമായ സഞ്ജീവ് മിശ്ര വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികളാണ് വെടിയുതിർത്തത്. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

സഞ്ജീവ് മിശ്രയുടെ വീടിന് മുന്നിൽ വെച്ച് രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പിനിടെയും മാരകമായ ആക്രമണത്തിന് സഞ്ജീവ് ഇരയായിട്ടുണ്ട്. കതിഹാർ നിയമസഭാ  കൗൺസിൽ അംഗം അശോക് കുമാർ അഗർവാളുമായി സഞ്ജീവ് മിശ്രയ്ക്ക് അടുപ്പമുണ്ടായിരുന്നതായും പറയപ്പെടുന്നു. പരസ്പര വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. 

സംഭവത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾ റോഡ് ഉപരോധിച്ചു. ഗ്രാമവാസികൾ ടെൽറ്റ ഒപി പോലീസ് സ്റ്റേഷൻ തകർത്തു. മുൻകരുതലെന്ന നിലയിൽ സമീപത്തെ റോഡുകളെല്ലാം പോലീസ് സീൽ ചെയ്യുകയും കുറ്റവാളികളെ പിടികൂടാൻ റെയ്ഡ് നടത്തുകയും ചെയ്തു.