മ​ണി​പ്പൂ​രി​ൽ ബി​ജെ​പി നേതാവ് വെടിയേറ്റ് മരിച്ചു; 2 പേർ അറസ്റ്റിൽ

BJP leader shot dead, 2 arrested
 

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ തൗ​ബ​ൽ ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബി​ജെ​പി അ​നു​ഭാ​വ വി​മു​ക്ത​ഭ​ട സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​റാ​യ ലാ​യ്ഷ്റാം രാ​മേ​ശ്വ​ർ സിം​ഗ്(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

 
എസ്‌യുവിയിലെത്തിയ രണ്ട് അജ്ഞാതരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രമേഷ്വോറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ഇംഫാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി തൗബൽ ജില്ലാ ജോഗേഷ്ചന്ദ്ര ഹവോബിജം പറഞ്ഞു.

  
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് .32 ബുള്ളറ്റിന്റെ ശൂന്യമായ കേസ് പോലീസ് പിടിച്ചെടുത്തു.