പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്

drone
 


ചണ്ഡിഗഡ്: പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്. ഫിറോസ്പൂറലെ ഇന്ത്യാ- പാകിസ്താൻ അതിർത്തിയിലാണ് സംശയാസ്പദമായി കണ്ട ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്‌ത്തിയത്. 

ഇന്നലെ രാത്രി 11.25 ഓടെയാണ് സംഭവം. ഇന്ന് രാവിലെ ബിഎസ്എഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘമാണ് ഡ്രോണ്‍ കണ്ടെടുത്തത്. പ്രദേശത്ത് നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കൂടുതൽ സേനയെയും വിന്യസിച്ചു. 

കഴിഞ്ഞ ഒരു മാസത്തിനിടെ പഞ്ചാബ് അതിർത്തിയിൽ സൈന്യം വെടിവെച്ചിട്ട നാലാമത്തെ പാക് ഡ്രോണാണ് ഇത്. 136 ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻമാരെ വിന്യസിച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് സംശയാസ്പദമായി ഡ്രോൺ പറക്കുന്ന ശബ്ദം കേട്ടത്. പിന്നാലെ സേന വെടിയുതിർക്കുകയായിരുന്നു.