ബാബരി മസ്ജിദ് ;കോടതിയലക്ഷ്യ ഹര്‍ജികൾക്ക് അവസാനമായി

babari masjid
 

അയോധ്യ ഭൂമി കേസില്‍ 2019 ലെ സുപ്രിം കോടതി വിധി കണക്കിലെടുത്ത് കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കില്ലെന്ന് സുപ്രിം കോടതി.ഇതോടെ ബാബരി മസ്ജിദ് കേസില്‍ യുപി സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികളിൽ തീർപ്പായി.മസ്ജിദ് തകര്‍ത്തത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളിലെ നടപടികളാണ് അവസാനിപ്പിച്ചത്. 

ഗോധ്ര സംഭവത്തിന് ശേഷമുള്ള വര്‍ഗീയ കലാപങ്ങളില്‍ 9 പ്രധാന കേസുകളില്‍ 8 എണ്ണത്തിലും വിചാരണ പൂര്‍ത്തിയായതും കാലക്രമേണ കേസുകള്‍ നിഷ്ഫലമായതുമാണെന്ന് കോടതി പറഞ്ഞു. മസ്ജിദ് പൊളിക്കുന്നതിന് മുന്‍പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രിംകോടതി ഉത്തരവ് ലംഘിച്ചാണ്  മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇത് തടയാന്‍ യുപി സര്‍ക്കാരിനും പൊലീസിനും കഴിഞ്ഞില്ലെന്ന് കാട്ടിയാണ് ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിംകോടതിയിലെത്തിയത്.