ബജ്‌റംഗ്ദള്‍ നേതാവ് നേത്രാവതി നദിയില്‍ മരിച്ച നിലയില്‍

Bajrang Dal leader found dead in Netravati river
 

മംഗളൂറു:ബജ്റംഗ്ദൾ നേതാവിനെ നേത്രാവതി നദിയിൽ ബണ്ട്വാൾ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാണെ മംഗളൂറു പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
 
 
നദിയില്‍ വീണതാവാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാല്‍, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവര്‍ തിരച്ചിലില്‍ പങ്കാളികളായി. 

വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ രാജേഷ് പൂജാരി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബജ്‌റംഗ്ദള്‍ കല്ലട്ക്ക മേഖലാ സെക്രട്ടറിയായിരുന്നു.