സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നു;മൂന്നുപേർ അറസ്റ്റിൽ

video leaked
 

ചണ്ഡീഗഢ്സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ നിന്നും ബാത്‌റൂം ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിൽ. ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതിന് പിടിയിലായ പെണ്‍കുട്ടിയുടെ കാമുകനും മറ്റൊരാളുമാണ് പിടിയിലായത്. ഷിംലയില്‍ നിന്നും അറസ്റ്റിലായ കാമുകന്‍ സണ്ണി മെഹ്തയെ പഞ്ചാബ് പൊലീസിന് കൈമാറി. 

 കോളേജിലെ വിദ്യാർത്ഥിയേയും സുഹൃത്തിനേയും ഷിംല സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറുപതോളം പെൺകുട്ടികൾ ഹോസ്റ്റലിൽ കുളിക്കുന്ന വീഡിയോകൾ ചോർന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു.   ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സർവകലാശാല 'സത്യം' മറച്ചുവെക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

തുറന്ന് പറഞ്ഞാൽ മാത്രമേ അധികൃതരുമായി ചർച്ച നടത്തുകയുള്ളൂവെന്ന് വിദ്യാർഥികൾ പറഞ്ഞു. സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചു. 17 ന് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനി നിരവധി പെൺകുട്ടികളുടെ വീഡിയോ എടുത്ത് കാമുകന് അയച്ചുവെന്ന് ഹോസ്റ്റലിലെ പെൺകുട്ടികൾ ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി വൈകിയും ഇന്ന് പുലർച്ചെയും സർവ്വകലാശാല ക്യാമ്പസിൽ നീതി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്. രണ്ട് ദിവസത്തേയ്ക്ക് സർവ്വകലാശാല അടച്ചിട്ടിരിക്കുകയാണ്.