രാജ്യത്തെ മലിനീകരണ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബീഹാർ

bihar
 

രാജ്യത്തെ മലിനീകരണം അടിസ്ഥാനമാക്കി തയ്യാറാക്കിയ 163 നഗരങ്ങളുടെ പട്ടികയില്‍ ബീഹാറിലെ  കതിഹാർ ഒന്നാമത്. ഇവിടെ 360 ആണ് വായൂ ഗുണനിലവാര സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ല്‍ രാജ്യത്ത് വായു മലിനീകരണത്തിന്റെ തോത് കൂടുതല്‍ വർധിച്ചതായി കാണാം. 

ഡല്‍ഹിയിലെ എക്യുഐ 354, നോയിഡയില്‍ 328, ഗാസിയാബാദ് 304 എന്നിങ്ങനെയാണ് കണക്കുകള്‍ . ബെഗുസാരായി (ബിഹാര്‍), ബല്ലബ്ഗഡ്, ഫരീദാബാദ്, കൈതാല്‍, ഹരിയാനയിലെ ഗുരുഗ്രാം, ഗ്വാളിയര്‍ (എംപി) എന്നിവയും ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലുണ്ട്. 

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ മേഖലകളില്‍ കര്‍ഷകര്‍ വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്നതും വാഹനങ്ങളും മലിനീകരണ തോത് ഗുരുതരമാക്കുന്നു . പഞ്ചാബിലെ കൃഷിയിടങ്ങളില്‍ 3,634 വൈക്കോല്‍ കത്തിക്കല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.