മഹാരാഷ്ട്രയില്‍ ഷിര്‍ദി ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 10 മരണം
Fri, 13 Jan 2023

നാസിക്: മഹാരാഷ്ട്രയില്‍ ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് അപകടത്തില്‍പെട്ടു. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. താനെ അംബര്‍നാഥില്‍നിന്ന് ഷിര്‍ദിയിലേക്കു പോവുകയായിരുന്നു ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അരിയിച്ചു. പരിക്കേറ്റവര്‍ക്കു സൗജന്യ ചികിത്സ നല്‍കുമെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.