രാ​ഹു​ലി​ന്‍റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ എ​തി​ര്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം

cpm
 


ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ എ​തി​ര്‍​ക്കേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എ​മ്മി​ന്‍റെ കേ​ന്ദ്ര​നേ​തൃ​ത്വം. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്വാ​ധീ​നം ക​ണ​ക്കി​ലെ​ടു​ത്താ​ക​ണം സം​സ്ഥാ​ന​ത്ത് യാ​ത്രാ​ദി​ന​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള​തെ​ന്നും സി​പി​എം വി​ല​യി​രു​ത്തി.

യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ തു​ട​ക്ക​ത്തി​ല്‍ സി​പി​എം ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
 
തീവ്ര ഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും കോൺഗ്രസ് ഇതു പഠിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് സജീവ സാന്നിധ്യമാകാതിരുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും സിപിഎം ചോദിച്ചു.

ഓരോ ദിവസവും പ്രവർത്തകസമിതി അംഗങ്ങൾ വരെ പാർട്ടി വിടുകയാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാർടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിയെ എതിർക്കാനാണ് യാത്രയെങ്കിൽ അത് കേരളത്തിലൂടെയല്ല നടത്തേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കുറ്റപ്പെടുത്തി.