സിവില്‍ സര്‍വീസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു;ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി: 2023ലെ യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മെയ് 28നാണ് പ്രിലിമിനറി പരീക്ഷ. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷിക്കാം. അന്നുതന്നെയാണ് വിജ്ഞാപനം ഇറങ്ങുക. ഫെബ്രുവരി 21 ആണ് അവസാന തീയതി. സെപ്റ്റംബര്‍ 15നാണ് മെയ്ന്‍ പരീക്ഷ തുടങ്ങുക. പരീക്ഷ അഞ്ചുദിവസം നീണ്ടുനില്‍ക്കും.
വിശദ വിവരങ്ങള്‍ക്ക് .upsc.gov.in.എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.അതിലെ എക്‌സാമിനേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താൽ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാം. ഇതില്‍ കലണ്ടര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പുതിയ വെബ്‌പേജിലേക്കാണ് കൊണ്ടുപോകുക. ഇവിടെ ആന്യുവല്‍ കലണ്ടര്‍ 2023ല്‍ ക്ലിക്ക് ചെയ്താല്‍ പരീക്ഷയുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും.