ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തി; 14കാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു

jellikettu accident
 

മധുരൈ: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുലാണ് കൊല്ലപ്പെട്ടത്.

തടങ്കം ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.  മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കാളയുടെ കുത്തേറ്റ ഗോകുലിനെ ഉടന്‍ തന്നെ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

അതേസമയം, സംഭവത്തില്‍ ധര്‍മ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുല്‍.