ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നു ;സിദ്ദിഖ് കാപ്പന്റെ മോചനം വൈകും

ed
 യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കാപ്പനെതിരായ  ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം വൈകുമെന്നാണ് റിപ്പോർട്ട്. ഈ മാസം 19നാണ് ഇഡി കേസ് ലക്‌നൗ കോടതി പരിഗണിക്കുന്നത്. ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്‌നൗ ജയില്‍ പിആര്‍ഒ  പറഞ്ഞു. 

സുപ്രീംകോടതി നിര്‍ദേശപ്രകാരം, അഡിഷണല്‍ സെഷന്‍സ് ജഡജ് കഴിഞ്ഞദിവസം സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ജാമ്യം അനുവദിക്കുന്നതിന് എതിരെ യുപി പൊലീസ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഹി  വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയും നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.