ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ്; വാ​തു​വ​യ്പ് അ​നു​വ​ദി​ക്കി​ല്ല; പ്രായപൂർത്തിയാകാത്തവർക്ക് നിയന്ത്രണം; കേന്ദ്രം ക​ര​ട് പു​റ​ത്തി​റ​ക്കി

rajeev'
 


ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്കുള്ള മാർഗരേഖയുടെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ക​ര​ട് പു​റ​ത്തി​റ​ക്കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ക​ര​ടി​ല്‍ അ​ഭി​പ്രാ​യം അ​റി​യി​ക്കാം. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഓൺലൈൻ വാതുവയ്പ്പ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം.

ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കുമെന്നും ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും ഐ.ടി മന്ത്രി കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇവർക്ക് ഓൺലൈൻ ഗെയിമിന്റെ ഭാഗമാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരുമെന്നാണ് വ്യക്തമാവുന്നത്. 

ഗെ​യി​മിം​ഗ് സ്റ്റാ​ര്‍​ട്ട​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഗെ​യിം ക​മ്പ​നി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ൻ സ​മി​തി​യെ രൂ​പീ​ക​രി​ക്കും. ഗെ​യി​മിം​ഗി​ലൂ​ടെ വാ​തു​വ​യ്പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നിരവധി കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. ഇതിന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നീക്കം.