ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കുവാൻ കേന്ദ്രസര്‍ക്കാര്‍;പകരം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ഈടാക്കും

toll
 


രാജ്യത്തെ നിലവിലുള്ള ടോള്‍ പ്ലാസകള്‍ പൂര്‍ണമായും ഒഴിവാക്കുവാൻ കേന്ദ്രസര്‍ക്കാര്‍. ടോള്‍ പ്ലാസകള്‍ക്ക് പകരം നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ദേശീയ പാതകളില്‍ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ഈടാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ നടന്നുവരികയാണെന്നും ഈ മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളുമായി മുന്നോട്ടുപോവുകയാണെന്നും ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 

ടോള്‍ പ്ലാസകളിലെ നീണ്ട കാത്തിരിപ്പും ഗതാഗതക്കുരുക്കും കുറയ്ക്കാനല്ല  ശ്രമത്തിലാണ് ഈ നടപടി. 
ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ കാമറകളുടെ സഹായത്തോടെ വാഹന നമ്പരുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ ഈടാക്കാനാണ് തീരുമാനം. വാഹനങ്ങളെ ആഗോള ഉപഗ്രഹ ഗതിനിര്‍ണയ സംവിധാനവുമായി ബന്ധിപ്പിച്ച് ദേശീയപാതയില്‍ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ പണം ഈടാക്കുന്ന രീതിയും ഒപ്പം നടപ്പാക്കും.

 ദേശീയ പാതയില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കും. ടോള്‍ പ്ലാസ ഒഴിവാക്കുന്ന വാഹന ഉടമയ്ക്ക് പിഴ ചുമത്താനും ഇ- നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനും പുതിയ സംവിധാനത്തില്‍ വ്യവസ്ഥയുണ്ടാകും.