ചാനലുകൾക്ക് മാർഗ നിർദേശവുമായി കേന്ദ്ര സർക്കാർ

channel
 

ഉള്ളടക്കത്തിൽ ദേശീയ താല്പര്യമുള്ള വിഷയങ്ങൾ വേണമെന്ന്  ചാനലുകൾക്ക്  നിർദേശവുമായി കേന്ദ്ര സർക്കാർ .ഈ ഉത്തരവിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 

എല്ലാ ദിവസവും അര മണിക്കൂർ ഇവയുടെ സംപ്രേഷണം ഉറപ്പാക്കണം. ദേശീയ, സാമൂഹിക വിഷയങ്ങളാണ് ഈ അരമണിക്കൂറിൽ നൽകേണ്ടത്.നാല് വിഷയങ്ങളാണ് പ്രധാനമായും ഈ ഉത്തരവ് പ്രതിപാദിക്കുന്നത്. അതിൽ മൂന്നെണ്ണവും സാങ്കേതിക വിഷയങ്ങളാണ്. ലൈവ് കവറേജുകൾ നൽകുന്നതുമായി ബന്ധപ്പെട്ട അനുമതിയുടെ വിഷയത്തിലും സാങ്കേതിക ഉപകരണങ്ങൾ, DSNG അടക്കം ഉപയോഗിക്കുന്ന വിഷയങ്ങളിലുമാണ് ഈ നിർദ്ദേശങ്ങൾ.  സാമൂഹിക വിഷയങ്ങളും ദേശീയ വിഷയങ്ങളും പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങൾ ദിവസവും അര മണിക്കൂർ സംപ്രേഷണം ചെയ്യണമെന്ന നിർദ്ദേശം.