കേന്ദ്രത്തിന്റെ നിർദേശം ;ഭക്ഷ്യ എണ്ണ വില കുറയ്ക്കും

oil
 

ഭക്ഷ്യ എണ്ണക്കമ്പനികള്‍ എണ്ണവില കുറയ്ക്കുവാൻ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് എണ്ണ കമ്പനികൾ വിലകുറക്കുന്നത്. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ ഭക്ഷ്യ എണ്ണയുടെ വിലയും കുറയും. ആഗോള വിലയിടിവിന്‍റെ പശ്ചാത്തലത്തിൽ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഭക്ഷ്യ എണ്ണയുടെ വില അടിയന്തിരമായി കുറയ്ക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക്  നല്‍കിയ നിര്‍ദ്ദേശം. ഭക്ഷ്യ എണ്ണയുടെ വില സംബന്ധിച്ച് എണ്ണക്കമ്പനികളുമായുള്ള ഭക്ഷ്യസെക്രട്ടറിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തീരുമാനം അനുസരിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ലിറ്ററിന് 10 രൂപവരെ കുറയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.