ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത്; ട്രയൽ റൺ നടന്നു

google news
vndebharth
 


ദക്ഷിണേന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച അതിവേഗ റെയില്‍ ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് ട്രെയിന്‍ ഔദ്യോഗികമായി യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായിഇന്ന് ട്രയല്‍ റണ്‍ നടന്നു. നവംബര്‍ 11 ന് ആണ് യാത്ര ആരംഭിക്കുക.നവംബര്‍ 11 ന് ബംഗളൂരു സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുകയും 5,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ബംഗളൂരു സ്ഥാപകനായ നാദപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും അദ്ദേഹം സംസ്ഥാന തലസ്ഥാനം സന്ദര്‍ശിക്കുന്ന വേളയില്‍ അനാച്ഛാദനം ചെയ്യും.ട്രെയിനിന്റെ 16 കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വിനോദ ആവശ്യങ്ങള്‍ക്കായി ഓണ്‍ബോര്‍ഡ് ഹോട്ട്സ്പോട്ട് വൈഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എക്‌സിക്യൂട്ടീവ് ക്ലാസിലും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം വിവിധ വശങ്ങളിലേക്ക് കറക്കാവുന്ന  കസേരകളുണ്ട്.

6 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് 497 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ആഴ്ചയില്‍ ആറ് ദിവസവും ഓടും.
എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാവിലെ 5:50 ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ 10:25 ന് ബെംഗളൂരു സിറ്റി ജംഗ്ഷനിലെത്തി. ബെംഗളൂരുവില്‍ നിന്ന് രാവിലെ 10:30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:30-ന് അവസാന ലക്ഷ്യസ്ഥാനമായ മൈസൂരുവിലെത്തും.

Tags