ഡൽഹി കേരള സ്കൂൾ തെരഞ്ഞെടുപ്പിനിടെ സംഘർഷം
Sun, 24 Jul 2022

ഡൽഹി കേരള സ്കൂൾ തെരഞ്ഞെടുപ്പിനിടെ സംഘർഷം. തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് സംഘർഷം ഉണ്ടായത്. വിമത പാനൽ അംഗങ്ങളാണ് തെരഞ്ഞെടുപ്പ് നടത്താതെ അവരെ കൂടി ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ഡൽഹിയിലുള്ള നാല് കേരളസ്കൂളുകളുടെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേസുകളെ തുടർന്ന് കഴിഞ്ഞ 6 വർഷത്തിന് ശേഷമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.