പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

indian army
പുല്‍വാമ: കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപ്പോരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിൽ വിവിധയിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു വരികയാണെന്ന് പൊലീസ് അറിയിച്ചു.