കോയമ്പത്തൂർ സ്ഫോടനം;ചെന്നൈയിലെ അഞ്ച് ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

nia
 


ചെന്നൈയിലെ അഞ്ച് ഇടങ്ങളിൽ   ഉൾപ്പെടെ 40 സ്ഥലങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌ . കോയമ്പത്തൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട പ്രതികളുടെയും അനുയായികളുടെയും സ്വത്തുക്കൾ എൻഐഎ പരിശോധിച്ചു വരികയാണ്. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ ,കോയമ്പത്തൂരിലെ കോട്ടൈമേട്, ഉക്കടം, പൊൻവിഴ നഗർ, രത്തിനപുരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നുണ്ട്. 

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത ദേശീയ അന്വേഷണ ഏജൻസി ഒക്ടോബർ 27നാണ് അന്വേഷണം ഏറ്റെടുത്തത്. ഇന്ത്യയുടെ പ്രാഥമിക തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സാണ് എൻഐഎ.ഒക്‌ടോബർ 23ന് പുലർച്ചെ 4.30ഓടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.