കോയമ്പത്തൂര്‍ - ഷാര്‍ജ വിമാനം റദ്ദാക്കി

air arabia
 

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ - ഷാര്‍ജ വിമാനം റദ്ദാക്കി. വിമാനത്തിന്റെ എഞ്ചിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലാണ് പരുന്ത് ഇടിച്ചത്.

വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. വിമാനത്തില്‍ 164 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.