ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ല; കേരള കോൺഗ്രസ് നടപടിയിൽ അതൃപ്തിയുമായി ഖാർഗെ

kharge
 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കേരളാ ഘടകത്തിൻ്റെ നടപടിയിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ പറഞ്ഞു.ഗവർണർ വിഷയത്തിൽ ഖാർഗെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും എൻസിപി അധ്യക്ഷൻ ശരത് പവാറുമായും ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം. 

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസിനില്ലെന്ന് ഖർഗെ വ്യക്തമാക്കി.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.